ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സിഎല്‍ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. അതേസയമം സിഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍നിന്നു നീക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെയും ചാലക്കുടി എംപി ബെന്നി ബഹനാന്റെയും നേതൃത്വത്തിലായിരുന്നു സമരം.
സി ഐ ഇന്നും സ്റ്റേഷനിലെത്തിയതായി എം എല്‍ എ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ഡിഐജിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചു. അതേസമയം, സിഐക്ക് എതിരെ അന്വേഷണം നടക്കുകയാണെന്ന് ഐജി ഹര്‍ഷിത അട്ടലൂരി പറഞ്ഞു. ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം സിഐക്ക് എതിരെ വകുപ്പ്തല അന്വേഷണം ഉണ്ടാകുമെന്നും ഐജി പറഞ്ഞു.