9 വയസ്സുകാരനെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചു. വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ലെന്ന കാരണത്താലാണ് ക്രൂരത. 30 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട അയല്‍വാസികള്‍ പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഭയമാണെന്നും അമ്മായിയുടെ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇപ്പോള്‍ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു.
തനിക്ക് വസ്ത്രങ്ങള്‍ ശരിയായി കഴുകാന്‍ കഴിയാത്തതിനാല്‍ അമ്മായി ചൂടുവെള്ളം തന്റെ മേല്‍ ഒഴിച്ച് കഴുത്തിലും വലതു തോളിലും ചെവിയിലും കാലിലും പൊള്ളലേറ്റതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 326 പ്രകാരമാണ് സഫിയ ഷെയ്ഖ് എന്ന അമ്മായിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും അതിനാലാണ് അമ്മായിയുടെ വീട്ടില്‍ താമസിക്കാന്‍ പറഞ്ഞയച്ചതെന്നും പോലീസ് പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം ജ്യേഷ്ഠന് നല്‍കും.