Breaking News

സംസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന റാഗിങ്; പിടിച്ചു നിര്‍ത്തി മുടി വെട്ടി, ഷൂ കൈയില്‍ തൂക്കി നടത്തി ( വീഡിയോ )

ഉപ്പള ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സ്കൂളിന് അടത്തുള്ള ബേക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സമാനമായി സംഭവമുണ്ടായി. ഇവിടെ ജൂനിയര്‍ വിദ്യാര്‍ഥികളെകൊണ്ട് കൈയില്‍ ഷൂസ് തൂക്കി നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …