Breaking News

16 കോടി വേണ്ടന്നുവച്ച്‌ ധോണി, ആ പണം പോയത് ജഡേജയുടെ അക്കൗണ്ടിലേക്ക്; തലയ്ക്ക് 12 കോടി

നിലനിര്‍ത്തുന്ന താരങ്ങളില്‍ മഹേന്ദ്രസിങ് ധോണിയെ ഒന്നാമനായി പരിഗണിക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം തീരുമാനിച്ചത്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ താരമായാല്‍ 16 കോടി വരെ ധോണിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, തന്നെ ആദ്യ താരമായി പരിഗണിക്കരുതെന്ന് ധോണി ഫ്രാഞ്ചൈസിയോട് ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെയാണ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ താരമാക്കിയത്. 16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ധോണിയുടെ പ്രതിഫലം 12 കോടി രൂപയാണ്. മോയീന്‍ അലി, ഋതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍. മോയീന്‍ അലിക്ക് എട്ട് കോടിയും ഋതുരാജിന് ആറ് കോടിയുമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …