Breaking News

ദേശീയപാതയില്‍ വാഹനാപകടം; ലോറിയിടിച്ച്‌ ഇരുചക്രവാഹനയാത്രക്കാരിയായ ആശുപത്രി ജീവനക്കാരി മരിച്ചു

കോട്ടയം പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്ബിളിയാണ് മരിച്ചത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.

രാവിലെ ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. എട്ടുമണിയോടെയായിരുന്നു അപകടം. വാഹനം മറുവശത്തേക്ക് തിരിക്കാന്‍ ശ്രമിക്കവേ ലോറി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ അമ്ബിളിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …