പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ലോക്ഡൗണ്‍ ദിനങ്ങളില്‍ ആരോഗ്യ രംഗത്തുള്ളവര്‍ പ്രവചിച്ചത് രാജ്യത്ത് ജനന നിരക്കില്‍ കുതിച്ചു കയറ്റമുണ്ടാകും എന്നാണ്. ദമ്ബതികള്‍ കൂടുതല്‍ സമയം വീട്ടില്‍ ചിലവഴിക്കുന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയത്.
എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച്, ജനജീവിതം സാധാരണ നിലയില്‍ ആയിട്ടും ജനനനിരക്കില്‍ വര്‍ദ്ധനവുണ്ടായില്ല. അടുത്തിടെ വന്ന ഫെര്‍ട്ടിലിറ്റി നിരക്കുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ലോക്ഡൗണ്‍ കാലത്തെ ലൈഗികതയെ കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. കൊവിഡ്, ലോക്ഡൗണ്‍ കാലത്ത് ദമ്ബതികള്‍ വീട്ടില്‍ ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെങ്കിലും, സര്‍വേയില്‍ പ്രതികരിച്ചവരില്‍ 61.7 ശതമാനം പേരും മുമ്ബത്തേതിനേക്കാള്‍ കൂടുതല്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന മറുപടിയാണ് നല്‍കിയത്.
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ കൂടുതലും സുരക്ഷിത ലൈംഗികബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. സര്‍വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറച്ച് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന നഗരം അഹമ്മദാബാദിലാണ്. അതേസമയം ഗര്‍ഭനിരോധന ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയാണ് ഒന്നാമതുള്ളത്.
57 ശതമാനം ഇന്ത്യക്കാരും കോണ്ടം പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ നിന്ന് ലൈംഗിക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ശുചിത്വ ബ്രാന്‍ഡായ പീ സേഫ് ആണ് സര്‍വേ നടത്തിയത്.