Breaking News

ബീഫ് കഴിച്ചതിനു 24 യുവാക്കള്‍ക്ക് ഊര് വിലക്ക്…

ബീഫ് കഴിച്ചതിന്​ 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. സംഭവത്തില്‍ പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ്​ ഊരുകൂട്ടം ഊരുവിലക്കിയത്.

പാരമ്ബര്യമായി പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ശിക്ഷ. ആട്, കോഴി ഉള്‍പ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ബീഫ്​ പതിവില്ല. എന്നാല്‍, ചില യുവാക്കള്‍ ഹോട്ടലുകളില്‍ നിന്നും, വാങ്ങി കൊണ്ടുപോയി പാകം ചെയ്തും ബീഫ്​ കഴിക്കുന്നത് പതിവായതിനെതുടര്‍ന്ന്​​ തിങ്കളാഴ്​ച ഊരുകൂട്ടംചേര്‍ന്ന് ​ ഊരുവിലക്കുകയായിരുന്നു.

ഊരുവിലക്കപ്പെട്ടവര്‍ കാട്ടില്‍ അഭയം തേടിയിരിക്കുകയാണ്​. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചിനും പൊലിസിനും പുറമെ പഞ്ചായത്ത് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഇതോടെ, ​ ഊരുവിലക്ക്​ പിന്‍വലിച്ച്‌​ യുവാക്കളെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു.

കുടിയിലെ മറ്റ്​ ചിലര്‍ക്കൊപ്പം താനും ബീഫ് ഉള്‍പ്പെടെ ഭക്ഷണം കഴിക്കാറുണ്ടെന്നും ഇതിന്റെ പേരില്‍ ഊരുവിലക്കുന്നത് ഇഷ്​ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും നെല്ലിപ്പെട്ടിക്കുടിയില്‍ ഊരുവിലക്കപ്പെട്ട ആറുമുഖം പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …