ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ അമ്മയും രണ്ട് മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. പേരാമ്ബ്ര മുളിയങ്ങല്‍ സ്വദേശികളായ പ്രിയ (32) മക്കളായ13, 4 വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. പേരാമ്ബ്രയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഓടി എത്തിയത്.
ആളുകള്‍ എത്തുമ്ബോഴേയ്ക്കും മൂവരുടെയും ദേഹത്തേയ്ക്ക് തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് മാസം മുമ്ബാണ് പ്രിയയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രിയ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.