കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. മറയൂര്‍ – ചിന്നാര്‍ റോഡില്‍ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചമ്പക്കാട് ആദിവാസി കുടിയിലെ യേശുരാജിനാണ് കാലില്‍ ഗുരുതര പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തമിഴ്‌നാട്ടില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങിയെത്തും വഴി ഒറ്റയാനെ കണ്ട് യേശുരാജ് പിക്കപ്പ് ജീപ്പില്‍നിന്ന് ഇറങ്ങി, ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തുമ്പിക്കൈകൊണ്ട് അടിയേറ്റതെന്ന് വനപാലകര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യേശുരാജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY