കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി
പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY