തൃശൂര്‍: ബവ്കോ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ യുവാവിന്റെ പരാക്രമം.മദ്യക്കുപ്പികള്‍ നിലത്തടിച്ചു തകര്‍ത്തും കുപ്പിച്ചില്ലുകാട്ടി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയുമായിരുന്നു യുവാവിന്റെ വിളയാട്ടം. സംഭവത്തെ തുടര്‍ന്ന് പുതൂര്‍ക്കര സ്വദേശി അക്ഷയ് (24) വെസ്റ്റ് പൊലീസിന്റെ പിടിയിലായി. മുപ്പതിലേറെ വിദേശമദ്യ – ബീയര്‍ കുപ്പികള്‍ ഇയാള്‍ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബീയര്‍ കുപ്പികളുടെ മൂടി തുറന്നു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …