ബാലരാമപുരം റസല്‍പുരത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ചു. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ 16 വാഹനങ്ങള്‍ തകര്‍ത്തു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ എരുത്താവൂര്‍ ഭാഗത്തുനിന്ന് ബൈക്കിലെത്തിയ സംഘമാണ് വാഹങ്ങള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തത്. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും ബൈക്ക് യാത്രക്കാരിയായ ഷിബ കുമാരിക്കുമാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ നരുവാമൂട് സ്വദേശി മിഥുനെ ബാലരാമപുരം പൊലീസ് പിടികൂടി. ബാലരാമപുരം എരുത്താവൂര്‍,
റസല്‍പുരം തുടങ്ങിയ ഭാഗങ്ങളില്‍ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തി. റോഡരികില്‍ നിന്നവരെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാന്‍ ഓടിക്കുകയും ചെയ്തു. റസല്‍പുരത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒമ്ബത് ലോറി, മൂന്ന് കാറ്, നാല് ബൈക്ക് എന്നിവയാണ് നശിപ്പിച്ചത്. എരുത്താവൂര്‍ സ്വദേശിയായ അനുവിെന്റ കടയുടെ മുമ്ബില്‍ നിര്‍ത്തിയിരുന്ന ഹോണ്ട ആക്ടീവ പൂര്‍ണമായും വെട്ടിത്തകര്ക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.
മൂന്ന് പൊലീസ് സ്റ്റേഷന് പരിധിയിലാണ് ആക്രമം അഴിച്ചുവിട്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബാലരാമപുരം പൊലീസ് ബൈക്ക് പിന്തുടര്ന്ന് പ്രതികളില്‍ ഒരാളെ പിടികൂടുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു. മിഥുന് മുമ്ബ് ഇത്തരത്തില്‍ മാറനല്ലൂര്‍, തിരുവല്ലം പൊലീസ് സ്റ്റേഷന് പ്രദേശത്ത് ആക്രമം നടത്തിയ കേസിലെ പ്രതിയാണ്. അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്താണ് അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമാകുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.