Breaking News

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒരമ്മ; പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിനെ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു രാത്രി മുഴുവന്‍ സംരക്ഷിച്ച്‌ നായ..

പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിള്‍ കൊടി പോലും വേര്‍പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കാത്തുസൂക്ഷിക്കുക ആയിരുന്നു. ഛത്തീസ്‌ഗഡിലെ മുങ്കേലി ജില്ലയിലാണു സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണു സംഭവം അറിയുന്നത്.

നാട്ടുകാര്‍ കാണുമ്ബോള്‍ കുഞ്ഞ് നായക്കുട്ടികള്‍ക്കൊപ്പം സുരക്ഷിതമായി കഴിയുക ആയിരുന്നു. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണു കുഞ്ഞിനെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു. നായയാണു കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും അതുകൊണ്ടാകാം കുട്ടിയെ പരുക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള നടപടിയും ആരംഭിച്ചു. ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ അവര്‍ക്ക് വിട്ടുനല്‍കുന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …