Breaking News

കേരള ബ്ലാസ്‌റ്റേഴ്‌സ് കിടിലോല്‍ക്കിടിലം! സൗത്തേൺ ഡെർബിയിൽ മൂന്ന് ഗോളടിച്ച്‌ ചെന്നൈയിനെയും മൂലയ്ക്കിരുത്തി

ഐഎസ്‌എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട തോല്‍പിച്ചു. ഒമ്ബതാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദ്, 79-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. അറ്റാക്കിങിലും, പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ഗോള്‍കീപ്പര്‍ പ്രബ്‌സുഖന്‍ ഗില്ലും മികച്ച പ്രകടനമായിരുന്നു. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് തോറ്റ് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സില്‍ പിന്നീട് ഇതുവരെ തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇതുവരെ കളിച്ച്‌ ഏഴ് മത്സരങ്ങളില്‍ മൂന്ന് വീതം ജയവും സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്ബാദ്യം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …