Breaking News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച മുതൽ ഞായറാഴ്‌ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണിത്. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം.

അനാവശ്യ യാത്രകളും പാടില്ലെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …