Breaking News

പുതുച്ചേരിയില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ : പുതുവത്സരാഘോഷങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക്​ മാത്രം അനുമതി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കണമെന്ന നിര്‍ദ്ദേശവുമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജി. ശ്രീരാമുലു. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും. 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നിന്ന് വാക്സിന്‍ നല്‍കാന്‍ സംവിധാനമൊരുക്കും.

പഠനം ഉപേക്ഷിച്ച കുട്ടികള്‍ക്ക് അവരുടെ വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ പദ്ധതിയൊരുക്കുന്നതായും ശ്രീരാമുലു പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലം പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 80-കാരനും, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 20-കാരിയായ യുവതിക്കുമാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും,

സാമ്ബിളുകള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ശ്രീരാമുലു അറിയിച്ചു. ഒമ്ബത് കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതുച്ചേരിയില്‍ രണ്ട് കേസുകളും, കാരയ്ക്കലില്‍ നാല്, മാഹിയില്‍ മൂന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 119 സജീവ കേസുകളാണ് ഇവിടെയുള്ളത്, അതില്‍ 38 രോഗികള്‍ ആശുപത്രിയിലും 81 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …