ഒരു വശത്ത് അതിഥി ദേവോ ഭവ എന്ന് പറയുമ്ബോഴും മറുവശത്ത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോഴും വിദേശികള്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പുതുവത്സരം ആഘോഷിക്കാന്‍ പല വിദേശികളും തിരഞ്ഞെടുക്കുന്നത് കേരളമാണ്.
എന്നാല്‍ ന്യൂ ഇയര്‍ ആസ്വദിക്കാന്‍ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്നത് ദുരവസ്ഥയാണ്. കോവളത്ത് നടന്ന ഇത്തരമൊരു സംഭവം ഏറെ ചര്‍ച്ചയാവുകയാണ്. റിക്‌സണ്‍ എടത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീജന്‍ ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. വിദേശിയെ യാത്രാമദ്ധ്യേ പൊലീസ് തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് മദ്യം കണ്ടെത്തുകയും മദ്യം വാങ്ങിയതിന്റെ ബില്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാളുടെ പക്കല്‍ ബില്‍ ഇല്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ഇയാള്‍ മദ്യം ഒഴിച്ചുകളയുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രീജന്‍ ബാലകൃഷ്ണന്‍ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അല്പം മുന്‍പ് കോവളത്ത് നടന്നത്. വിദേശിയാണ്. താമസ സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിവരുന്നു. പോലീസ് ബാഗ് പരിശോധിച്ചു. ബില്ല് ചോദിച്ചു. കടയില്‍ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു. കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പോലീസ് ശഠിക്കുന്നു. മദ്യം അദ്ദേഹം കളയുന്നു.
പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗില്‍ ഇടുന്നു. കാമറ കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി കളയണ്ടെന്ന് പോലീസ് പറയുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങി വരുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിഥി.
കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പോലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. Kerala Tourism പിരിച്ചുവിടുന്നതാവും നല്ലത്. സംരംഭകര്‍ക്ക് എത്രയും വേഗം വേറെ പണി നോക്കാമല്ലോ