ഭാര്യ മുഖത്തേക്ക് കേക്ക് എറിഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പ്രതികാരം തീര്‍ത്ത് 25 കാരന്‍. ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജി(25)നെ അറസ്റ്റ് ചെയ്തു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിന്‍ കേക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് യുവാവ് ഭാര്യാമാതാവിനെ ഉപദ്രവിച്ചത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
NEWS 22 TRUTH . EQUALITY . FRATERNITY