Breaking News

ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി; ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്ന്

കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നതെന്നും പൊലീസ് പറയുന്നത്. കടയ്ക്കലിൽ കോട്ടപ്പുറം സ്വദേശിനിയായ ഇരുപത്തി ഏഴുവയസുകോരീയെയാണ് ഭർത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. പുതുവത്സര ദിനത്തിൽ രാവിലെ ദീപു യുവതിയുടെ മാതാവിനെ ഫോൺ ചെയ്തു തന്റെ ഭാര്യ വീട്ടിൽ ഉണ്ടോ എന്ന് തിരക്കിയിരുന്നു. ഇല്ലെന്നു ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നു അമ്മ ദീപുവിനോട് പറഞ്ഞു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കിൽ തന്റെ ഭാര്യ വീട്ടിലെത്തി. തുടർന്ന് ഭാര്യയോട് ഫോൺ ആവശ്യപ്പെട്ടു എന്നാൽ യുവതി തന്റെ ഫോൺ നൽകാൻ തയ്യാറായില്ല. തുടർന്ന് ഫോൺ വിളികളെ ചൊല്ലിതർക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു.

എന്നാൽ യുവതി തന്റെ ഫോൺ ദീപുവിന് നൽകിയില്ല, തുടർന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി, മകളെ വീട്ടിൽ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തി വീടിന് പുറത്ത് നിന്നിരുന്ന ഭാര്യയെ തലയിൽ വെട്ടിവീഴ്ത്തുകയായിരുന്നു. ദീപു ഇരുപത്തിയഞ്ചോളം വെട്ടുകളാണ് ദേഹം ആസകലം വെട്ടിയത്. പ്രദേശത്ത് ജനവാസം കുറവാണ് ഇവരുടെ മകൻ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റർ അകലയുളള കടയിലെത്തി വിവരം പറഞ്ഞു ആൾക്കാർ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ കടയ്ക്കൽ താലുകാശുപത്രിയിലെത്തിച്ചപ്പഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ആറു മണിയോടെ ദീപു സ്റ്റേഷനിൽ എത്തി കീഴടങ്ങി. രണ്ടാഴ്ച്ച മുൻപ് ദീപു കയറുകൊണ്ട് കഴുത്തുമുറുക്കി യുവതിയെ കൊലപെടുത്താൻ ശ്രമിച്ചതായി കാട്ടി കടയ്ക്കൽ പോലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിച്ചു പോലീസ് സംസാരിച്ചിരുന്നു. തന്നെ ഇനി ഉപദ്രവിക്കാതിരുന്നാൽ മതി കേസെടുക്കേണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …