Breaking News

ലോകകപ്പിന്​ തയാറെടുത്ത്​ ആംബുലന്‍സ്​ സര്‍വിസ്​…

ലോകമേളയെ വരവേല്‍ക്കാനൊരുങ്ങുമ്ബോള്‍ അടിമുടി സജ്ജമാവുകയാണ്​ ഖത്തര്‍. ​സ്​റ്റേഡിയങ്ങള്‍ മുതല്‍ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട്​ ഫിഫ അറബ്​ കപ്പിലൂടെ ഖത്തര്‍ തയാറെടുപ്പ്​ വി​ളിച്ചോതി. അതില്‍ സുപ്രധാനമായിരുന്നു ഹമദ്​ മെഡിക്കല്‍ കോര്‍പറേഷന്‍റെ ആംബുലന്‍സ്​ സര്‍വിസ്​ യൂനിറ്റിന്‍റെയും സേവനം. സ്​റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, ​മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങള്‍, മെട്രോ സ്​റ്റേഷനുകള്‍, റോഡുകള്‍ തുടങ്ങി അപായം ഏതു​

നിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത്​ അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്​, നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ആംബുലന്‍സ്​ സര്‍വിസ്​ വിഭാഗം ലോകകപ്പിന്​ ഒരുങ്ങിയെന്നതിന്‍റെ അടയാളപ്പെടുത്തലായി ഫിഫ അറബ്​ കപ്പ്​ മാറിയെന്ന്​ അധികൃതര്‍ വെളിപ്പെടുത്തുന്നു. ആറ്​ വേദികളിലായി നടന്ന അറബ്​ കപ്പ്​, ലോകകപ്പ്​ പോലെതന്നെ പ്രധാന ഇനമായാണ്​ പരിഗണിക്കപ്പെട്ടത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …