വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്. നിരളത്തില്‍ രാജു എന്ന ആളുടെ വീട്ടില്‍ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമമാമണ് കൊലപാതകത്തില്‍ കലാശിച്ചത്. സജിയുടെ ആക്രമണത്തില്‍ വീട്ടുടമ നിരളത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു. ഇയാളിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY