കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോളേജുകള്‍ അടക്കുന്നത് പരിഗണയില്‍. അന്തിമ തീരുമാനം മറ്റന്നാള്‍ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയില്‍ കോളേജ് അടക്കല്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 20 ന് വൈകീട്ട് അഞ്ചിനാണ് യോഗം.
അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും.
നിലവില്‍ സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മുതല്‍ 10,11,12 ക്ലാസുകള്‍ മാത്രമാണ് ഓഫ്‌ലൈനായി നടക്കുന്നത്. സ്കുളുകള്‍ ക്ലസ്റ്ററുകളാകുമ്ബോള്‍ അവലോകനയോഗത്തില്‍ ഇതിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.