മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണാമായ സംഭവം. പ്രതിയായ ചലാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു.
ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറത്തത്. ബലിയ്ക്കായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് വെട്ടിയത്. കുത്തേറ്റയുടന്‍ സുരേഷിന്റെ കഴുത്തില്‍ ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.