കുറച്ചു ആനകൾ മൂലം ആശയകുഴപ്പത്തിൽ ആയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കൂട്ടം ആനകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം പങ്കുവച്ചത്. ഈ ഫോട്ടോയിൽ എത്ര ആനകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്.
ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെന്നതാണ് സത്യം. ഈ ഫോട്ടോയിൽ നിങ്ങൾക്ക് നാല് ആനകളെ മാത്രമാണ് കാണാൻ കഴിയുന്നതെങ്കിൽ നിങ്ങളുടെ കാഴ്ച ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വൈൽഡ് ലെൻസ് എക്കോ ഫൗണ്ടേഷൻ ആണ് ഈ ഫോട്ടോ പകർത്തിയത്. ഈ നിമിഷം പകർത്താനായി ഏകദേശം 1400 ഫോട്ടോഗ്രാഫുകളാണ് എടുത്തത്. ഫോട്ടോ 2,200-ലധികം ലൈക്കുകളും 145 റീട്വീറ്റുകളും ലഭിച്ചു.