തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും. സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി .
10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണം. സെക്രട്ടറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ
ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.