സോഷ്യൽ മീഡിയകളിൽ എപ്പോഴും ഫോട്ടോഷൂട്ടുകൾക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. പലരും ഫോട്ടോഷൂട്ടുകൾ നടത്തുമ്പോൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കുന്നത്. ചിലതൊക്കെ പരിധി വിട്ടു പോവുകയും വൻ വിമർശനത്തിന് വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഒക്കെ നടത്തി ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റം വരെ പോകാനും ഇന്നത്തെ കാലത്ത് തയ്യാറാണ്. എന്നാലിപ്പോൾ വൈറലാവുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫോട്ടോഷൂട്ടാണ്. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്.
ഇവർ തമ്മിലുള്ള പ്രണയമാണ് ചിത്രങ്ങളിൽ. സമ്മിശ്ര പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഒരേ ലിംഗത്തിലുള്ള ആളുകൾ തമ്മിലുള്ള പ്രണയം നമ്മുടെ സംസ്കാരത്തിന് എതിരാണ് ചിലർ പറയുന്നു. യാമി എന്ന വ്യക്തി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY