Breaking News

ഇ​ന്‍​സ്റ്റ​ഗ്രാം സുഹൃത്തിനെ നേരില്‍ കാണാന്‍ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയില്‍ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത്…

കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ടെ​ത്തി. ഈ​രാ​റ്റു​പേ​ട്ട​യ്ക്കു സ​മീ​പം ഭ​ര​ണ​ങ്ങാ​നം മേ​ല​ന്പാ​റ​യി​ല്‍ നി​ന്നും കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ ന​ല്കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്നു ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത കെഎസ്‌ആ​ര്‍​ടി​സി ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ ന​ല്‍​കി​യ വി​വ​ര​മാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്.

രാ​വി​ലെ ആ​റ​ര​യ്ക്ക് മേ​ല​ന്പാ​റ ജം​ഗ്ഷ​നി​ല്‍ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി ത​ന്‍റെ ബ​സി​ലാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്നും, ടി​ക്ക​റ്റെ​ടു​ക്കാ​നാ​യി 200 രൂ​പ​യാ​ണ് ന​ല്കി​യ​തെ​ന്നും ക​ണ്ട​ക്ട​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച്‌ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലു​ടെ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നെ കാ​ണാ​നാ​ണ് പെ​ണ്‍​കു​ട്ടി പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …