Breaking News

സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ…

സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നും പി സതീദേവി പറയുന്നു. വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമീഷന് പരാതി ലഭിക്കുന്നുണ്ട്.

വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മക്കള്‍ വിമുഖത കാട്ടുന്നതില്‍ കമീഷന്‍ ആശങ്ക രേഖപ്പെടുത്തി. 85 വയസായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കവേയാണു പരാമര്‍ശം. പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം

കാര്യക്ഷമമാക്കണമെന്നും നിര്‍ദേശിച്ചു. വിവാഹം രെജിസ്റ്റെര്‍ ചെയ്യുന്നതിന് മുന്‍പ് വിവാഹ പൂര്‍വ കൗണ്‍സിലിങ് വധുവരന്മാര്‍ക്ക് നല്‍കുന്നത് ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കും. ഇത്തരം കൗണ്‍സിലിങ് സര്‍കാരിന് നിര്‍ദേശം നല്‍കുമെന്നും വനിത കമീഷന്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …