Breaking News

രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ്; വീട്ടില്‍ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടില്‍ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടില്‍ നിന്നാണ് പണവും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ തിരുവനന്തപുരം യൂണിറ്റ് പരിശോധന നടത്തുകയായിരുന്നു.

അ‍ഞ്ചു രൂപ മുതല്‍ രണ്ടായിരം രൂപ വരെയുള്ള കറന്‍സികളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. 109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാന്‍മസാല ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.

ബെംഗളൂരുവില്‍നിന്നു വാങ്ങുന്ന പുകയില ഉല്‍പന്നങ്ങള്‍ കാക്കാമൂലയിലെ വീട്ടില്‍ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച്‌ മൂന്നിരട്ടി തുകയ്ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വര്‍ഷമായി ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …