Breaking News

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കൂടി സി കാറ്റഗറിയിലേയ്ക്ക്…

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കൂടി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മുന്‍പ് തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമായത്. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളുടെ നിയന്ത്രണങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

മത, രാഷ്ട്രീയ, സാമുദായിക, പൊതുപരിപാടികള്‍ ഒന്നും ഈ ജില്ലകളില്‍ അനുവദിക്കില്ല. ആരാധനകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുള്ളൂ. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. സിനിമ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ളാസുകളും പത്ത് പന്ത്രണ്ട് ക്ളാസുകളും ഒഴികെയുള്ള എല്ലാ ക്ളാസുകളും ഓണ്‍ലൈനായി പ്രവര്‍ത്തിക്കണം.

ട്യൂഷന്‍ സെന്ററുകള്‍ക്കും ഇത് ബാധകമാണ്. കൊവിഡ് ബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കുന്നത്. സി കാറ്റഗറിയിലുള്ള തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം മുതല്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തി തുടങ്ങി. കൊവിഡ് ലക്ഷണമുള്ളവരെ പരിശോധന കൂടാതെ തന്നെ പോസിറ്റീവായി കണക്കാക്കി ക്വാറന്റൈന്‍ നിര്‍ദേശിക്കുന്നതാണ് സിന്‍ഡ്രോമിക് മാനേജ്‌മെന്റ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …