സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും. പത്ത് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ക്ക് ജിസ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കും. ക്ലാസുകളിലെ ഹാജര്‍ നില നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31ന് തുടങ്ങും. കോവിഡ് പോസിറ്റീവായ കൂട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …