Breaking News

പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസിന്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസായി തിയറ്ററുകളിലെത്തും. പുനീത് രാജ്കുമാര്‍ അഭിനയിച്ച ‘ജെയിംസ്’ എന്ന ചിത്രമാണ് തിയറ്ററുകളില്‍ ഒറ്റക്കെത്തുക. പുനീതിന്‍റെ ജന്മദിനമായ മാര്‍ച്ച് 17നാണ് ചിത്രം തിയറ്ററിലെത്തുക. താരത്തോടുള്ള ആദരസൂചകമായാണ് കര്‍ണാടകയില്‍ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചത്.

ഇതോടെ മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കന്നഡയിലെ പവര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാര്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. 46കാരനായ പുനീതിന്‍റെ മരണം കന്നഡ സിനിമ ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. സൈനിക വേഷത്തിലാണ് പുനീത് ജെയിംസിലെത്തുന്നത്. ചേതന്‍ കുമാറാണ് സംവിധാനം.

‘ജെയിംസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിപ്പബ്ലിക്ക് ദിനമായ ഇന്ന് പുറത്തിറക്കി. പുനീത് രാജ്കുമാറിന്‍റെ സഹോദരന്‍ ശിവ രാജ്കുമാറാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ചിത്രമായി ഒരുക്കിയ ജെയിംസില്‍ പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പുനീതിന്‍റെ സഹോദരന്‍മാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തിന്‍റെ ഭാഗമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …