സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാമെന്ന് നിർദേശിച്ച് മന്ത്രിസഭായോഗം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. നിലവിൽ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വിളിച്ചു ചേർത്ത മന്ത്രി സഭായോഗത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. കോവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഫെബ്രവരി 15നകം സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ വിലയിരുത്തിയിരുന്നത്. മൂന്നാം തരംഗ ഭീഷണിയെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ ജില്ലയുടെ ചുമതലയുളള മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണമേർപ്പെടുത്താനും നിർദേശമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. പൊതു പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. തീയേറ്റർ, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളിൽ ഓൺലൈൻ ആരാധന മാത്രം അനുവദിക്കുന്നതിനും തീരുമാനമായി.
Tags Pinarayi Vijayan Samooha Adukkala
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …