Breaking News

ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം; മറ്റ് വിശദാംശങ്ങള്‍…

ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്ബത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. 5ജി ഇന്റര്‍നെറ്റ് ഈ സാമ്ബത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നു ധനമന്ത്രി പറഞ്ഞു. സ്‌പെക്‌ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും. സ്വകാര്യ കമ്ബനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും.

ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. നഗര മേഖലയിലുള്ളതുപോലെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഗ്രാമീണ മേഖലകളിലും ലഭ്യമാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 2025ഓടെ മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കും. ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇ-പാസ്‌പോര്‍ട്ട് സംവിധാനം ഈ വര്‍ഷം നടപ്പാക്കും.

നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി നടപ്പാക്കും. വൈദ്യുതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ പൊതുഗതാഗത സോണുകള്‍ ഉണ്ടാവും. എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം ലഭ്യമാക്കും. ഓണ്‍ലൈന്‍ സാമ്ബത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂനിറ്റുകള്‍ സ്ഥാപിക്കും. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം,

ഉല്‍പ്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നീ നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റെന്നു മന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ബ്ലൂ പ്രിന്റാണ് ബജറ്റെന്നു പറഞ്ഞ നിര്‍മല സീതാരാമന്‍ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കൂട്ടിച്ചേര്‍ത്തു. കൊവിഡ് സാഹചര്യത്തിലും സാമ്ബത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചതാണെന്നു പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരം ആരംഭിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …