വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നല്‍കുന്നതായി മന്ത്രി വിഎന്‍ വാസവന്‍. വിളിക്കുബോള്‍ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി. മുന്‍പ് ചികിത്സിച്ച ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയാണ് ചികിത്സ നല്കുന്നത്.
ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. അപകട നില തരണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയില്‍വച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്ബിനെ പിടിക്കാന്‍ എത്തിയതായിരുന്നു വാവ സുരേഷ്.