കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണന്‍കുഴിയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ അച്ഛനേയും മുത്തച്ഛനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പുത്തന്‍ചിറ മൂരിക്കാട് സ്വദേശി കച്ചട്ടില്‍ നിഖിലിന്റെയും അജന്യയുടെയും മകളാണ് കൊല്ലപ്പെട്ടത്. നിഖിലി(36)നും ഭാര്യയുടെ അച്ഛന്‍ വെറ്റിലപ്പാറ സ്വദേശി നെടുമ്ബം വീട്ടില്‍ ജയനു(50)മാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാലക്കുടിയില്‍നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ കണ്ണംകുഴി പാലത്തിനും ശിവക്ഷേത്രത്തിനുമിടയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണന്‍കുഴി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കണ്ണന്‍കുഴിയില്‍ ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഒറ്റയാന്റെ ആക്രമണത്തിനിരയായത്. പാഞ്ഞടുത്ത ആനയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു കൂടെയുള്ളവര്‍ക്ക് പരുക്കേറ്റത്.
റോഡിന്റെ ഇരുവശത്തും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എണ്ണപ്പനത്തോട്ടമാണ്. മരണാനന്തരകര്‍മത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ എണ്ണപ്പനത്തോട്ടത്തില്‍നിന്ന് ഓടിവന്ന ആനയെ കണ്ട് വണ്ടി നിര്‍ത്തി. എന്നാല്‍, സൗരോര്‍ജവേലി തകര്‍ത്ത് ആന റോഡിലേക്ക് ഓടിവന്നു. ഇതു കണ്ട് ഇവര്‍ ഇറങ്ങിയോടിയെങ്കിലും കുട്ടി വീണു. കുട്ടിയെ എടുത്ത് വീണ്ടും ഓടാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെയും പരിക്കേറ്റ മറ്റുള്ളവരേയും അതുവഴി വന്ന വിനോദ സഞ്ചാരികളുടെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സൗരോര്‍ജവേലിയില്‍നിന്ന് ആനയ്ക്ക് ഷോക്കേറ്റതായും കരുതുന്നു. വീണുകിടന്നവര്‍ക്കു നേരെ ഓടിയടുത്ത കൊമ്ബനെ അതുവഴി എത്തിയ യുവാക്കള്‍ ബഹളം വച്ച് അകറ്റുകയായിരുന്നു. റോഡരികില്‍ നിലയുറപ്പിച്ച ആനയെ ചവറ്റുകൂനയ്ക്കു തീയിട്ടാണു കാടുകയറ്റിയത്.