Breaking News

ബോബി ചെമ്മണൂരിന്റെ ബോചെ എക്‌സ്പ്രസ് ഓടിത്തുടങ്ങി…

ഡോ. ബോബി ചെമ്മണൂരിന്റെ ബോചെ എക്‌സ്പ്രസ് വിനോദ തീവണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. തൃശൂര്‍ ശോഭാ സിറ്റിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും സഞ്ചരിക്കാനും കാഴ്ചകള്‍ കാണാനുമാണ് ബോചെ എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍,

ബോചെ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റായി ബോചെ സഞ്ചാരികളുമായി സവാരിക്കിറങ്ങി. ഡ്രൈവിംഗില്‍ ചെറുപ്പത്തിലേ കഴിവ് തെളിയിച്ച ഡോ. ബോബി ചെമ്മണൂര്‍ തന്നെ ലോക്കോ പൈലറ്റായി എത്തിയത് സന്ദര്‍ശകരെ ആവേശത്തിലാക്കി.

ശോഭാ മാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ബോചെ എക്‌സ്പ്രസ് പുതിയ അനുഭവമാകുമെന്നും പുതിയ സംവിധാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നും ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. 20 പേര്‍ക്ക് ഒരേ സമയം ഈ തീവണ്ടിയില്‍ സഞ്ചരിക്കാം. ബോബി ഗ്രൂപ്പ് ഒഫ് കമ്ബനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി പി, ശോഭാ മാള്‍ അധികൃതര്‍, സന്ദര്‍ശകര്‍ തുടങ്ങിയവരെല്ലാം ബോചെ എക്‌സ്പ്രസിന്റെ ആദ്യ യാത്രയില്‍ പങ്കുചേര്‍ന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …