Breaking News

ഒന്ന്​-ഒമ്ബതുവരെ ക്ലാസുകള്‍ വൈകിട്ട്​ വരെയായാലും ബാച്ച്‌​ ക്രമീകരണം തുടരും

സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള അധ്യയനം ബാച്ചുകളായി തുടര്‍ന്നേക്കും. ഫെബ്രുവരി അവസാനവാരത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകിട്ട്​ വരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാകാന്‍ കോവിഡ്​ അവലോകനസമിതി വിദ്യാഭ്യാസവകുപ്പിന്​ നിര്‍ദേശം നല്‍കിയിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളെയും ഒന്നിച്ചിരുത്തിയുള്ള അധ്യയനം ആദ്യഘട്ടത്തില്‍ പത്ത്​, പ്ലസ്​ വണ്‍, പ്ലസ്​ ടു ക്ലാസുകളില്‍ നടപ്പാക്കാനാണ്​ ആലോചന.

ഈ മാറ്റം ഫെബ്രുവരി 28 മുതല്‍ നടപ്പാക്കുന്നതാണ്​ പരിഗണനയില്‍. അടുത്ത തിങ്കളാഴ്ച മുതല്‍ ഒന്ന്​ മുതല്‍ ഒമ്ബത്​ വരെ ക്ലാസുകള്‍ക്ക് അധ്യയനം പുനരാരംഭിക്കും. ഇവര്‍ക്ക്​ നേരത്തേ ഉച്ചവരെ മാത്രമായിരുന്നു അധ്യയനം. ഈ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ​ വൈകീട്ടുവരെ അധ്യയനം തുടങ്ങുന്നത്​ സംബന്ധിച്ച്‌​ വിദ്യാഭ്യാസവകുപ്പ്​ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്​. ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ആദ്യഘട്ടത്തില്‍ ഉച്ചവരെ ക്ലാസുകള്‍ തുടരാനാണ്​ തീരുമാനമെങ്കില്‍ 28 മുതല്‍ ഇവര്‍ക്കും വൈകിട്ട്​ വരെ ക്ലാസുകള്‍ നടത്തും. എന്നാല്‍, ഈ ക്ലാസുകള്‍ക്ക്​ ബാച്ചുകളായുള്ള അധ്യയനം അവസാനിപ്പിച്ച്‌​ ഒന്നിച്ചുള്ള ക്ലാസുകള്‍ തുടങ്ങുന്നത്​ സാഹചര്യം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക. മാസ്ക്​ ധരിച്ച്‌​ വൈകിട്ട്​ വരെ ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക്​ ഇരിക്കാന്‍ കഴിയുമോ എന്ന ആശങ്കയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും അധ്യാപകരും പങ്കുവെക്കുന്നുണ്ട്​.

ഇതെല്ലാം പരിഗണിച്ചായിരിക്കും അധ്യയനത്തിലെ ക്രമീകരണം. പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ എന്നനിലയില്‍ പത്ത്​, പ്ലസ്​ വണ്‍, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ക്ക്​ പൂര്‍ണതോതിലുള്ള അധ്യയനം വൈകരുതെന്ന്​ നേരത്തേതന്നെ ധാരണയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …