എസ്‌എസ്‌എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റമില്ല. മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ച് 16 ന് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കും. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകളുണ്ടാകും. ഒന്നു മുതല്‍ ഒമ്ബതു വരെ ക്ളാസുകള്‍ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കഴിഞ്ഞ തവണത്തെമാര്‍ഗരേഖ അനുസരിച്ചാണ് ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക.
സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കി പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള നടപടികള്‍ കൈക്കൊള്ളും. ബി ആര്‍ സി റിസോര്‍സ് അദ്ധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അദ്ധ്യാപകരുടെയും സേവനം മലയോര – പിന്നാക്ക മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.
ആഴ്ചയിലൊരിക്കല്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും ജില്ലകള്‍ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം. അതിനിടെ, അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.