ചെറാട് കൂമ്ബാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നാണ് ഉമ്മ പറയുന്നത്. ‘എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ ? ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’- ഉമ്മ പറഞ്ഞു.
ബാബു കയറിയ ചെറാട് കൂര്‍മ്ബാച്ചി മലയില്‍ ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫ്‌ലാഷുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ഫ്‌ളാഷ് കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫേഴ്‌സും നടത്തിയ ശ്രമത്തില്‍ മലയില്‍ കയറിയ ആളെ കണ്ടെത്തി. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണനെ (45)ആണ് വനത്തില്‍ നിന്നും കണ്ടെത്തിയത്. ആറ് മണിയോട് അടുക്കുമ്ബോളാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി.
വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നകത്. ഉദ്യോഗസ്ഥര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ഫ്ലാഷ് ലൈറ്റുകള്‍ കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നു.
മൂന്ന് ലൈറ്റുകള്‍ മുകളില്‍ കണ്ടെതെന്നാണ് നാട്ടുകാരുടെ നല്‍കുന്ന വിവരം. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പാലക്കാട് ചെറാട് കുമ്ബാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY