Breaking News

കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പോലീസ് പിടിയിൽ

അന്തര്‍സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷിനെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 4 വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകള്‍ ഇയാള്‍ കുത്തിപൊളിച്ചു മോഷണം നടത്തിയിരുന്നു.

തുടര്‍ന്ന് ചെന്നൈയില്‍ ഒളിവില്‍ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം കവര്‍ച്ച നടത്തി പിടിയിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു. വയനാട് ജില്ലയിലെ 2 വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പന കേസിലേയും പ്രതിയാണ്. കേസില്‍ കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം. പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത് കോഴിക്കോട് സിറ്റി കാവല്‍ സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ അബ്ദുള്‍ റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, മഹേഷ് പൂക്കാട്, സി കെ സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …