Breaking News

ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളില്‍ പരീക്ഷ ഏപ്രില്‍ ആദ്യം; അധ്യയനം മാര്‍ച്ച്‌ അവസാനം വരെ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നു മന്ത്രി…

ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളില്‍ പരീക്ഷ ഏപ്രില്‍ ആദ്യം. അധ്യയനം മാര്‍ച്ച്‌ അവസാനം വരെ. സ്‌കൂളുകളില്‍ 21 മുതല്‍ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി മുഴുവന്‍സമയപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ ജില്ലയിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധവകുപ്പുകളെ ഉള്‍പ്പെടുത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കും.

അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കണം. പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം, പഠനപിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്കുള്ള അധികപിന്തുണ, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രത്യേക കരുതല്‍, പൊതു പരീക്ഷയ്ക്കു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍, അധ്യാപകരുടെ വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ക്ലാസുകള്‍, വാര്‍ഷികപരീക്ഷ എന്നീ വിഷയങ്ങളില്‍ അധ്യാപകസംഘടനകള്‍ അഭിപ്രായമറിയിച്ചു.

ക്യു.ഐ.പി. അധ്യാപകസംഘടനകളുടെ യോഗം നേരിട്ടും ഇതരസംഘടനകളുടെയും അനധ്യാപകസംഘടനകളുടെയും യോഗം വിളിച്ചുചേര്‍ത്തത്. അധ്യാപകരോട് കൂടിയാലോചിക്കാതെ സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശമിറക്കിയ സാഹചര്യം മന്ത്രി വിശദീകരിച്ചു. ആവശ്യമെങ്കില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവധി ദിവസങ്ങളും പ്രയോജനപ്പെടുത്താമെന്നു സംഘടനാപ്രതിനിധികള്‍ ഉറപ്പുനല്‍കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …