Breaking News

എംബാപെ മാജിക്ക്; ചാമ്ബ്യന്‍സ് ലീഗിൽ റയലിനെ മറികടന്ന് പിഎസ്‌ജി

യുവേഫ ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മുന്‍ ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ മറികടന്ന് പിഎസ് ജി. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ ജയം. മത്സരത്തിന്റെ അധിക സമയത്ത് കെയിലിയന്‍ എംബാപെയായിരുന്നു വിജയ ഗോള്‍ നേടിയത്. മത്സരത്തിലുടനീളം റയലിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു.

58 ശതമാനം പന്തടക്കവും 21 ഷോട്ടുകളും എംബാപയും കൂട്ടരും ഉതിര്‍ത്തു. റയലിന്റെ മുന്നേറ്റ നിര സീസണിലാദ്യമായി പരാജയപ്പെട്ടുവെന്ന് പറയാം, മൂന്ന് ഷോട്ടുകള്‍ മാത്രമാണ് പിഎസ്‌ജിയുടെ ഗോള്‍ മുഖത്തേക്ക് തൊടുക്കാനായത്. ഒടുവില്‍ മത്സരം സമനിലയിലവസാനിക്കും എന്ന തോന്നിയ നിമിഷത്തിലായിരുന്നു എംബാപെയുടെ മാജിക്. നെയ്മര്‍ നല്‍കിയ പാസാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിന്റെ ഇടത് വശത്ത് കൂടി റയലിന്റെ പ്രതിരോധ നിരയ്ക്ക് പിടിച്ചു നിര്‍ത്താന്‍ ആവാത്ത വേഗത്തില്‍ ഷോട്ട്. റയല്‍ ഗോളിക്ക് തടുക്കാവുന്നതിലും വേഗതയുണ്ടായിരുന്നു പന്തിന്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …