Breaking News

മലപ്പുറത്ത് മദ്യലഹരിയിൽ സംഘർഷം; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു

മലപ്പുറം നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചുങ്കത്തറ സ്വദേശി തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട് മകൻ വർഗീസ് (41) നെ എടക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മദ്യപിച്ച്‌ അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു.

ശരീരമാസകലം മർദനമേറ്റ നിലയിൽ റോഡിൽ കണ്ട വർഗീസിനെ നാട്ടുകാർ ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ എടക്കര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തർക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തങ്കച്ചന്റെ സഹോദരൻ ഇരുവർക്കുമെതിരെ നേരത്തെ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …