Breaking News

കോട്ടയം പ്രദീപ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്…

കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കോട്ടയം പ്രദീപ്‌ എന്നറിയപ്പെടുന്ന ആര്‍ പ്രദീപ്‌ സീരിയല്‍, സിനിമാ രം​ഗത്ത് സജീവമായിരുന്നു. നാടകവേദികളിലൂടെയാണ് അഭിനയ രം​ഗത്തെത്തിയത്. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയാണ്. ഭാര്യ മായ. മകള്‍ ശ്രീലക്ഷ്മി. പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു പ്രദീപ്‌. ആദ്യ നാടകം കോട്ടയം ഉജ്ജെയിനിയുടെ ‘സബര്‍മതിയില്‍ നിന്നൊരു അതിഥി’.

56 മെഗാ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാള്‍ വഴി ഓഡിഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി.

ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴില്‍ രാജാ റാണി, നന്‍പനടാ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു വടക്കന്‍ സെല്‍ഫി കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …