Breaking News

രാജേന്ദ്രൻ പണം നൽകിയത് രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകി?

അമ്പലമുക്ക് കൊലപാതക കേസിൽ പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതി കൈക്കലാക്കിയ വിനീതയുടെ മാല വിറ്റ പണം കാവൽ കിണറിലെ രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം വിനീതയുടെ മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകിയെന്ന പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കൈപ്പറ്റിയെന്ന് സംശയിക്കുന്ന സ്ത്രീ ഒളിവിലാണ്.

ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിൽ പൊലീസിനെ പരമാവധി തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൊഴികൾ നൽകുന്നത്. ഉയർന്ന വിദ്യഭ്യാസ യോ​ഗത്യകൾ ഉള്ള രാജേന്ദ്രന് നിയമ വശങ്ങൾ നന്നായി അറിയാമെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കൊലപാതകത്തിനായി രാജേന്ദ്രൻ ഉപയോ​ഗിച്ചെന്ന് കരുതുന്ന കത്തി പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തി ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളാണ് പ്രതി നൽകിയത്.

മാലയുടെ ലോക്കറ്റ് തമിഴ്നാട്ടിലുണ്ടെന്നും താൻ അത് വിറ്റില്ലെന്നും ആദ്യം മൊഴി. എന്നാൽ രാജേന്ദ്രൻ പറഞ്ഞ കാവൽക്കിണറിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പ്രതി ലോക്കറ്റ് നൽകിയെന്ന് സംശയിക്കുന്ന സ്ത്രീയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ആദ്യഘട്ടത്തിൽ വിനീതയുടെ മാല സ്വർണം അഞ്ചുഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്ന് മൊഴി നൽകി.

ലോക്കറ്റ് കൈയ്യിലുണ്ടെന്നും പറഞ്ഞു. എന്നാൽ രാജേന്ദ്രന്റെ താമസ സ്ഥലത്ത് നിന്ന് ലോക്കറ്റ് കണ്ടെത്താനായില്ല. ലോക്കറ്റ് പിന്നീട് കാവൽക്കിണറിലുണ്ടെന്ന് പറഞ്ഞു. പണം നൽകിയ രണ്ട് സ്ത്രീകളുടെ പേരും പിന്നീട് പറഞ്ഞു. ഇപ്പോൾ ഒളിവിൽ കഴിയുന്ന സ്ത്രീയെ കണ്ടെത്താൻ സാധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …