Breaking News

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുനിന്നു; രണ്ടുപേര്‍ക്ക് പരിക്ക്…

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം ഉണ്ടായത്. നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ക്കു​ക​യും റോ​ഡി​ന് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു മ​തി​ലി​ലി​ടി​ച്ച്‌ നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് ക​ല്ലമ്ബ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദേ​വൂ​ട്ടി എന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പൂ​വ​ന്‍​പാ​റ പു​ളി​മൂ​ട് സ്വ​ദേ​ശി ഷൈ​ബു ആ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ര്‍. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും

ബൈക്കില്‍ ഇടിച്ചശേഷം മതിലില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു. ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …