ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ഓണ്‍ലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി ടി ഒമാരോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ സാരഥി വെബ് പോര്‍ടലില്‍ മാര്‍ച്ച് 12 വരെ മാത്രമേ ബാക് ലോക് പ്രവേശനത്തിനുള്ള അവസരം ലഭ്യമാകൂ എന്ന് വകുപ്പ് അറിയിച്ചു.
ഇത്തരത്തിലുള്ള ലൈസന്‍സ് ഉള്ളവര്‍ മാര്‍ച്ച് 12 ന് വൈകിട്ട് നാല് മണിക്കകം സംസ്ഥാനങ്ങളിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസില്‍ ഒറിജിനല്‍ ലൈസന്‍സ് സഹിതം ഓണ്‍ലൈനായി റെജിസ്റ്റര്‍ ചെയ്യണം. കൈകൊണ്ട് എഴുതിയ ലൈസന്‍സുകള്‍ കൊണ്ട് പല തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. നനയുമോ, കേടാകുകയോ മറ്റോ ചെയ്യാം. മറുവശത്ത്, അത്തരം ഭയമില്ല. ഓണ്‍ലൈനായിക്കഴിഞ്ഞാല്‍ പൂര്‍ണമായ വിവരങ്ങള്‍ സാരഥി വെബ് പോര്‍ടലില്‍ ലഭ്യമാകും, അത് ആര്‍ക്കും എവിടെയും പരിശോധിക്കാനും സാധിക്കും.