Breaking News

Kerala SSLC Plus Two Exam 2022 : എസ്‌എസ്‌എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പുറത്ത്; പത്താം ക്ലാസുകാര്‍ക്ക് ഉച്ചയ്ക്കും രാവിലെയും പരീക്ഷ

സംസ്ഥാന എസ്‌എസ്‌എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 16ന് ആരംഭിക്കുന്ന പരീക്ഷ 21-ാം തിയതി വരെയാണുള്ളത്. പത്താം ക്ലാസുകാര്‍ക്ക് രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഐടി പരീക്ഷ ടൈം ടേബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്താം ക്ലാസുകാരുടെ ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങള്‍ രാവിലെ 9.45 മുതല്‍ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് രാവിലെ 9.45 മുതല്‍ 12.30 വരെയാണ് സംഘടിപ്പിക്കുക.

രണ്ടാം ഭാഷ, ഹിന്ദി, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ 3.45 വരെയാണ് നടത്തുക. പ്ലസ് ടു കാര്‍ക്ക് പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 9.45 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 4.45 വരെയുമാണ് പരീക്ഷ. പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് രാവിലെ 9.45 മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 4.15 വരെയാണ് പരീക്ഷയുടെ സമയം. എന്നാല്‍ ബയോളജി മ്യൂസിക് എന്നീ വിഷയങ്ങള്‍ക്ക് സമയം മാറ്റമുണ്ട്.

ബയോളജി ഉച്ചയ്ക്ക് 2 മണി മുതല്‍ 4.20 വരെയും മ്യൂസിക് ഉച്ചയ്ക്ക് 2 മണി മുതല്‍ 3.30 വരെയുമാണ് പരീക്ഷയുടെ സമയം. അതേസമയം എസ്‌എസ്‌എല്‍സി പ്ലസ് ടു പൊതുപരീക്ഷ ഏപ്രില്‍ 10ന് ശേഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് മുതല്‍ ഒമ്ബത് ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ 10 വരെയാണെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …