കൊവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞ മാസങ്ങളില്‍ ആഞ്ഞടിച്ചെങ്കിലും വലിയ നാശനഷ്ടത്തിന് കാരണമായില്ല. കേസുകള്‍ ഒന്ന് ഉയര്‍ന്നെങ്കിലും ക്രമേണ കുറയുകയുണ്ടായി. എന്നാല്‍ കൊവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐ ഐ ടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രമങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ നാലാമത്തെ തരംഗം 2022 ഓഗസ്റ്റ് 15 നും 3 നും ഇടയില്‍ ഉയര്‍ന്നേക്കാമെന്ന് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ ഒരു മോഡലിംഗ് പഠനം പ്രവചിക്കുന്നു.
ഗവേഷകരുടെ അഭിപ്രായത്തില്‍, ജൂണ്‍ മാസത്തില്‍ ഇന്ത്യ നാലാമത്തെ കൊവിഡ് തരംഗത്തിന് സാക്ഷ്യം വഹിച്ചേക്കാം. നേരത്തെ, കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു, തീയതികളില്‍ നേരിയ വ്യതിയാനത്തോടെ അത് വളരെ കൃത്യമായിരുന്നു.
ഇന്ത്യയില്‍ കൊവിഡിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള പ്രവചനം നടത്താന്‍, ഐ ഐ ടി കാണ്‍പൂരിലെ മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ഗവേഷകരായ സബറ പര്‍ഷാദ് രാജേഷ്ഭായി, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ തങ്ങളുടെ പ്രവചനത്തിനായി സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലാണ് ഉപയോഗിച്ചത്.